ണ്ട പ്രശ്നം പരിഹരിക്കാന്‍

പേജ്മേക്കര്‍ ഫോട്ടോഷോപ്പ് തുടങ്ങിയവയില്‍ മലയാളം എം എല്‍ ഫോണ്ടുകള്‍ ( ഐ എസ് എം ഫോണ്ടുകള്‍ ) ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ണ്ട എന്ന അക്ഷരം അവിടെ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കൃത്യമായി ആ അക്ഷരം തെളിയാതെ പോകുന്നത്. ആ പ്രശ്നം പരിഹരിക്കുന്നതിനായി മലയാളം എഫ് എം എല്‍ ഫോണ്ടുകള്‍ ഉപയോഗിക്കാം. ( മലയാളം എഫ് എം എല്‍ ഫോണ്ട്സ് ഡൌണ്‍ലോഡ് ലിങ്ക് > http://goo.gl/tIfNb)
ആദ്യം തന്നെ, ഈ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യുക.

യൂനീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌ ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്തതിനു ശേഷം (Typeit Download Link http://www.mottusuchi.in/2008/08/typeit.html ) കീ ബോഡില്‍ Ctrl+G പ്രസ്‌ ചെയ്‌താല്‍ ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും. ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്‌താല്‍ മതി. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.

കടപ്പാട്: Shaji Mullookkaaran


35 comments:

  1. Working fine.. Thank you so much.
    Any issues with exporting pdf??

    ReplyDelete
  2. thaaaaaaaaaaaaaaaank yoooooooooooooooooo

    ReplyDelete
  3. Very useful information, God bless you, thank you

    ReplyDelete
  4. ഇതുവരെ പേജ് മേക്കറിലാണ് ലേ-ഔട്ട് ചെയ്തിരുന്നത്. ഇന്‍ഡിസൈനിലെ സൗകര്യങ്ങള്‍ പലതും ഇപ്പോഴാണ് ബോധ്യപ്പെട്ടത്.

    ഇന്‍ഡിസൈനില്‍ മലയാളം ഫോണ്ടായിരുന്നു ആദ്യം വില്ലനായത്. FML ഫോര്‍മാറ്റിലൂടെ അത് പരിഹരിച്ചു. എന്നാല്‍ ഇപ്പോള്‍ പണി മുടങ്ങിക്കിടക്കുന്നത് Justify ചെയ്യുന്നതിലാണ്. കൃത്യമായി ഓട്ടോ ജസ്റ്റിഫൈ ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല ചില്ലക്ഷരങ്ങളടക്കം വരി മുറിഞ്ഞു കിടപ്പുമുണ്ട്.

    ഇതു പരിഹരിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ?
    സഹായിക്കണം.
    anilprimrose@gmail.com
    9895881178

    ReplyDelete
    Replies
    1. ഇൻഡിസൈനിൽ കറക്ടായി hyphenate ചെയ്തു justify ചെയ്തു വരാൻ ടൈപ്പിറ്റിലുള്ള മാറ്റർ F5 (Tools ---> Hyphenation ---> Rehyphenate) അടിച്ചു hyphenate ചെയ്യുക. അതിനു ശേഷം ടൈപ്പിറ്റിൽ File---> Export---> Indeisgn Tagged Ted ആയി Export ചെയ്യുക. ഇൻഡിസൈനിൽ വന്ന് Export ചെയ്ത ഫയൽ Ctr+D അടിച്ച് Place ചെയ്യുക.

      Delete
  5. thaanks.....വളരെ നന്ദി....

    ReplyDelete
  6. ടെെപ്പിറ്റില് ചെയ്ത മാലയാളം എങ്ങിനെയാണ് ഫേയ് ബുക്കില് അപ് ലോഡ് ചെയ്യാന് കഴിയുക


    ശബീബ് കെെപ്പുറം

    ReplyDelete
    Replies
    1. ടൈപ്പിറ്റില്‍ Ctrl+U അടിച്ച് കണ്‍വെര്‍ട്ട് ചെയ്ത് ഫേസ്ബുക്കില്‍ പേസ്റ്റ് ചെയ്യുക.

      Delete
  7. Hello, Is there is any option to converting font typed matter to fml font ?

    ReplyDelete
    Replies
    1. ടൈപ്പിറ്റിൽ പേസ്റ്റ് ചെയ്ത മാറ്റർ FMLലേക്ക് കൺവെർട്ട് ചെയ്യാൻ പറ്റും... Convert Menu ---> Copy To ....> FML

      Delete
  8. യൂനീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌ ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്യുന്നതെങ്ങനെൟ

    ReplyDelete
    Replies
    1. Copy Unicode text and from Typeit! select 'Paste from Unicode' from 'Convert; Menu.

      Delete

  9. ഫോട്ടോ ഷോപ്പ് ഉപയോഗത്തിൽ 7 അല്ലാത്ത വേർഷൻ ഉപയോഗിക്കുമ്പോൾ അനുഭവിച്ച പ്രധാന വിഷയമായിരുന്നു "ണ്ട" മിസ്സിംഗ്. ഇപ്പോൾ FML ഫോർമാറ്റ് വഴി അത് ക്ലിയർ ചെയ്യാനായി.

    ഈ വിവരം ഞമ്മക്ക് തന്ന മൊട്ടുസൂചിക്കും കൂട്ടർക്കും ഖൽബിന്റെ ഉള്ളിന്റെ ഉള്ളിന്ന് പെരുത്ത് നന്ദി.

    ReplyDelete
  10. ഈ ഒരു കൊച്ചു സോഫ്റ്റ്‌വെയര്‍ കൊണ്ടുള്ള സഹായം പറഞ്ഞു പ്രതിഫലിപ്പിക്കാന്‍ പ്രയാസമാണ്...

    വളരെ വളരെ നന്ദി... Really Great work!

    ReplyDelete
  11. സ്വന്തം കഴിവ് സേവനമാക്കിയതിന് ഒരു പാട് നന്ദി...
    പേരു പോലെ തന്നെ കാര്യം, ചെറിയൊരു മൊട്ടുസൂചിക്ക് എത്രമാത്രം ഉപകാരങ്ങളുണ്ട്..

    ReplyDelete
  12. കോറല് ഡ്രോയില് ണ്ട പ്രശ്നത്തിന് എന്താണ് പരിഹാരം

    ReplyDelete
  13. 'ല്‍' കാണാതെ പോകുന്നതിന്‌ എന്താണ്‌ പരിഹാരം

    ReplyDelete
    Replies
    1. Word-ല്‍ നിന്നു കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ ആണോ 'ല്‍' മിസ്സ് ആവുന്നത്...?

      Delete
  14. Indesign il nda ippozhum prashnam anu...! WhatsApp Web il ninnum copy cheythu TypeIt ittu convert cheytha shesham Indesign il paste cheyyumbol nda ozhike bakki ellam vrithikku kittum. Nda angu skip cheyyum athu kanan polum illa. Ithinu enthekilum pariharam indo..?

    ReplyDelete
  15. GOOD KNOWLEDGE.................. BIG LIKE

    ReplyDelete
  16. ഫോട്ടോ ഷോപ്പ് ഉപയോഗത്തിൽ 7 അല്ലാത്ത വേർഷൻ ഉപയോഗിക്കുമ്പോൾ അനുഭവിച്ച പ്രധാന വിഷയമായിരുന്നു "ണ്ട" മിസ്സിംഗ്. ഇപ്പോൾ FML ഫോർമാറ്റ് വഴി അത് ക്ലിയർ ചെയ്യാനായി.

    ഈ വിവരം ഞമ്മക്ക് തന്ന മൊട്ടുസൂചിക്കും കൂട്ടർക്കും ഖൽബിന്റെ ഉള്ളിന്റെ ഉള്ളിന്ന് പെരുത്ത് നന്ദി.

    ReplyDelete