മലയാളം യൂണിക്കോഡ് ടൈപ്പ് ചെയ്യാനുള്ള ഒരു ചെറിയ ഓൺലൈൻ വെബ് ആപ്പാണ് Kuttipencil.in.
ആദ്യമേ തന്നെ പറയട്ടെ മലയാളം ടൈപ്പ് ചെയ്യാൻ അറിയുന്നവർക്കു മാത്രമേ ഈ ആപ്പ് കൊണ്ട് ഉപകാരമുള്ളൂ.
മലയാളം ടൈപ്പ് ചെയ്യാൻ കാക്കത്തൊള്ളായിരം യൂട്ടിലിറ്റികൾ ഉണ്ടെങ്കിലും ഞങ്ങൾ ഉപയോഗിക്കുന്ന കീബോർഡ് ലേഔട്ട് (GIST) ഉപയോഗിച്ച് ആപ്പിൾ മാക്ബുക്കിലും ഉബുണ്ടുവിലും മലയാളം ടൈപ്പ് ചെയ്യാൻ ഒരു വഴിയും കാണാത്തതിനാൽ ആണ് കുറ്റിപെൻസിൽ ഉണ്ടാക്കിയത്. അങ്ങനെ തുടങ്ങിയ കുറ്റിപെൻസിലിൽ ഇപ്പോൾ അഞ്ച് മലയാളം കീബോർഡ് ലേഔട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് അറിയുന്ന കീബോർഡ് ലേഔട്ട് സെലക്ട് ചെയ്ത് ടൈപ്പ് ചെയ്തു തുടങ്ങാം.
നിങ്ങൾ ടൈപ്പ് ചെയ്ത മലയാളം അക്ഷരങ്ങൾ ML / FML Seriesകളിലേക്കും‚ ML/FML Seriesകളിൽ നിന്ന് Unicodeലേക്കും Convert ചെയ്യാൻ സാധിക്കും.
Sunday, November 27, 2016
Friday, November 25, 2016
Typeit! Windows 10 Render Issue
വിൻഡോസ് 10 പുതിയതായി ഇൻസ്റ്റാൾ ചെയ്ത പല Typeit! യൂസേഴ്‌സും Typeit! ൽ വർക്ക് ചെയ്യുമ്പോൾ Automatic ആയി Quit ആയി പോകുന്നു എന്നു മെയിൽ അയ്ക്കുന്നുണ്ട്...
ഉദാ:
ഞാൻ കുറെ കാലമായി typeit ഉപയോഗിക്കുന്നു.
ഈയിടെ എന്റെ pc ഫോർമാറ്റ് ചെയ്ത് ശേഷം ഇപ്പോൾ typeit വേണ്ട പോലെ വർക്ക് ചെയ്യുന്നില്ല.
കൂട്ടക്ഷരങ്ങൾ/ ചില്ലക്ഷരങ്ങൾ ഒക്കെ ടൈപ്പ് ചെയ്യുമ്പോൾ 'യ്യമ്മ' എന്ന് വരുന്നു, പിന്നെ ok അടിച്ചാൽ typeit close ആയി പോകുന്നു.പരിഹാരം പറഞ്ഞു തരാമോ ?
Subscribe to:
Posts (Atom)